ഏഷ്യ കപ്പ് നേടിയെങ്കിലും ടോം മൂഡിയുമായി ശ്രീലങ്ക വേര്‍പിരിയുന്നു

Sports Correspondent

Srilanka
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്ക ഏഷ്യ കപ്പ് നേടുമ്പോള്‍ ശ്രീലങ്കന്‍ ബോര്‍ഡിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയിരുന്ന ടോം മൂഡിയുമായി വേര്‍പിരിയുവാന്‍ തീരുമാനം. ടി20 ലോകകപ്പ് വരാനിരിക്കവേയാണ് മൂഡി സ്ഥാനം ഒഴിയുന്നത്.

Tommoodyമൂഡിയുടെ വേതനം നൽകുവാന്‍ ബോര്‍ഡിന് സാധിക്കാത്തതിനാലാണ് ഈ തീരുമാനം എന്നാണ് പേര് വെളിപ്പെടുത്തുവാന്‍ തയ്യാറാകാത്ത ശ്രീലങ്കന്‍ ബോര്‍ഡ് അംഗം പറഞ്ഞത്. ശ്രീലങ്കയിൽ കൂടുതൽ സമയം ചെലവഴിക്കുവാന്‍ പോകുന്ന എന്നാൽ അത്ര വലിയ വേതനം ആവശ്യപ്പെടാത്ത ഒരാളെയാണ് ലങ്ക ഇനി ഈ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയത്.

മുമ്പ് ടോം മൂഡി ടീമിന്റെ മുഖ്യ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ടോം മൂഡിയെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് സ്ഥാനത്തേക്ക് മൂഡിയെ നിയമിക്കുന്നത്.