ശ്രീലങ്ക പൊരുതുന്നു, ഒരു ദിവസവും നാല് വിക്കറ്റും, ഒഴിവാക്കാനാകുമോ തോല്‍വി

Sports Correspondent

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ശ്രമകരമായ ദൗത്യവുമായി ശ്രീലങ്ക. നാല് വിക്കറ്റ് മാത്രം കൈവശമുള്ള ലങ്കയ്ക്ക് ഒരു ദിവസം കൂടി അതിജീവിച്ചാല്‍ ടെസ്റ്റ് മത്സരത്തെ രക്ഷിയ്ക്കാനാകും. 429 റണ്‍സ് പിന്നിലായി നില്‍ക്കുന്ന ലങ്ക 231/6 എന്ന നിലയിലാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. 22 റണ്‍സുമായി ദില്‍രുവന്‍ പെരേരയും 16 റണ്‍സ് നേടി സുരംഗ ലക്മലുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ആഞ്ചലോ മാത്യൂസിനു(22*) പരിക്കേറ്റത് ടീമിനു തിരിച്ചടിയായിട്ടുണ്ട്.

കുശല്‍ മെന്‍ഡിസ്-ദിനേശ് ചന്ദിമല്‍ സഖ്യത്തിന്റെ പോരാട്ടമായിരുന്നു നാലാം ദിവസം ആദ്യ സെഷനുകളില്‍ കണ്ടത്. 117 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയ ശേഷം കുശല്‍ മെന്‍ഡിസ്(67) ആണ് പുറത്തായ താരം. 56 റണ്‍സ് നേടിയ ദിനേശ് ചന്ദിമലും മടങ്ങിയതോടെ ലങ്ക പ്രതിരോധത്തിലായി.

ന്യൂസിലാണ്ടിനു വേണ്ടി നീല്‍ വാഗ്നര്‍ മൂന്നും ടിം സൗത്തി രണ്ടും വിക്കറ്റ് നേടി. ട്രെന്റ് ബോള്‍ട്ടിനു ഒരു വിക്കറ്റ് ലഭിച്ചു.