എവർട്ടൺ വീണ്ടും താഴോട്ട്, ബ്രൈറ്റണ് ഹോമിലെ കരുത്ത് തുടരുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എവർട്ടൺ തങ്ങളുടെ സ്ഥിരതയില്ലാത്ത പ്രകടനം തുടരുന്നു. കഴിഞ്ഞ മത്സരത്തിൽ ബേർൺലിക്കെതിരെ ഗോളടിച്ചു കൂട്ടിയിരുന്ന എവർട്ടൺ ഇന്ന് ബ്രൈറ്റണ് മുന്നിൽ തകർന്നു. ബ്രൈറ്റന്റെ ഹോമിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം ആണ് എവർട്ടൺ വഴങ്ങിയത്. ബ്രൈറ്റൺ തങ്ങളുടെ ഹോമിൽ നല്ല പ്രകടനമാണ് നടത്തി വരുന്നത്. കഴിഞ്ഞ മത്സരത്തിൽ ആഴ്സണലിനെ സമനിലയിൽ തളയ്ക്കാനും ബ്രൈറ്റണ് ആയിരുന്നു.

ഇന്ന് രണ്ടാം പകുതിയിൽ പിറന്ന ഗോളാണ് ബ്രൈറ്റണ് മൂന്ന് പോയന്റ് നൽകിയത്. ലൊകാഡിയ ആയിരുന്നു വിജയഗോളിന്റെ ഉടമ. ജയത്തോടെ ബ്രൈറ്റൺ 13ആം സ്ഥാനത്ത് തന്നെ തുടരുകയാണ്. 25 പോയന്റ് ഇപ്പോൾ ബ്രൈറ്റണ് ഉണ്ട്. 27 പോയന്റുള്ള എവർട്ടൺ 10ആം സ്ഥാനത്തേക്ക് താഴ്ന്നു.