ആദ്യ സെഷനില്‍ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

Windiesrilanka
- Advertisement -

വെസ്റ്റിന്‍ഡീസിനെതിരെ ആന്റിഗ്വയിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ശ്രീലങ്ക 54/3 എന്ന നിലയില്‍. ടോസ് നേടിയ ആതിഥേയര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 30 റണ്‍സുമായി ലഹിരു തിരിമന്നേയാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്. ദിമുത് കരുണാരത്നേ(12), ഒഷാഡ ഫെര്‍ണാണ്ടോ, ദിനേശ് ചന്ദിമല്‍ എന്നിവരുടെ വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്.

ജേസണ്‍ ഹോള്‍ഡര്‍, റഖീം കോണ്‍വാല്‍ എന്നിവരാണ് വെസ്റ്റിന്‍ഡീസിന് വേണ്ടി വിക്കറ്റുകള്‍ നേടിയത്. ഒഷാഡ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.

Advertisement