ശ്രീലങ്ക കുതിയ്ക്കുന്നു, 411/5

Sports Correspondent

ചട്ടോഗ്രാം ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ശ്രീലങ്ക 411/5 എന്ന അതിശക്തമായ നിലയിൽ. 70 റൺസുമായി ധനന്‍ജയ ഡി സിൽവയും 17 റൺസുമായി കമിന്‍ഡു മെന്‍ഡിസുമാണ് ക്രീസിലുള്ളത്.

59 റൺസ് നേടിയ ദിനേശ് ചന്ദിമലിന്റെ വിക്കറ്റ് ശ്രീലങ്കയ്ക്ക് നഷ്ടമായപ്പോള്‍ ഇന്നലെ കുശൽ മെന്‍ഡിസ്(93), ദിമുത് കരുണാരത്നേ(86), നിഷാന്‍ മധുഷങ്ക(57) എന്നിവരാണ് റൺസ് കണ്ടെത്തിയത്.

ബംഗ്ലാദേശിനായി ഹസന്‍ മഹമൂദും ഷാക്കിബ് അൽ ഹസനും രണ്ട് വീതം വിക്കറ്റ് നേടി.