വിന്‍ഡീസ് 271 റണ്‍സിന് ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കം

Srilanka
- Advertisement -

ആന്റിഗ്വയിലെ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 67/1 എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സില്‍ ശ്രീലങ്ക 169 റണ്‍സിന് ഓള്‍ഔട്ട് ആയ ശേഷം വെസ്റ്റിന്‍ഡീസ് 271 റണ്‍സ് നേടി 102 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. 61 റണ്‍സ് നേടിയ റഖീം കോണ്‍വാല്‍ ആണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്കോറര്‍.

ശ്രീലങ്കയ്ക്ക് ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയുടെ വിക്കറ്റ് നഷ്ടമായപ്പോള്‍ 28 റണ്‍സുമായി ലഹിരു തിരിമന്നേയും 34 റണ്‍സ് നേടി ഒഷാഡ ഫെര്‍ണാണ്ടോയും ആണ് ക്രീസിലുള്ളത്.

Advertisement