ലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം, ലീഡ് 240 റൺസ്

Sports Correspondent

ഗോള്‍ ടെസ്റ്റിന്റെ നാലാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 84/2 എന്ന നിലയിൽ. ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയും ആഞ്ചലോ മാത്യൂസുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

മത്സരത്തിൽ 240 റൺസിന്റെ ലീഡാണ് ലങ്കയുടെ കൈവശമുള്ളത്. 45 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയിട്ടുള്ളത്. കരുണാരത്നേ 42 റൺസും ആഞ്ചലോ മാത്യൂസ് 16 റൺസും നേടിയിട്ടുണ്ട്.

പതും നിസ്സങ്ക(3), ഒഷാഡ ഫെര്‍ണാണ്ടോ(14) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. നേരത്തെ വെസ്റ്റിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 230 റൺസിൽ അവസാനിക്കുകയായിരുന്നു.