39 ഓവറില്‍ ശ്രീലങ്ക അടിച്ച് കൂട്ടിയത് 306 റണ്‍സ്

Sports Correspondent

മഴ മൂലം ആദ്യം 45 ഓവറായും പിന്നീട് 43, 39 ഓവറായും ചുരുക്കിയ മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട ശേഷം ദസുന്‍ ഷനക(65), തിസാര പെരേര(51*), കുശല്‍ പെരേര(51) എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം നിരോഷന്‍ ഡിക്ക്വെല്ല(34), ഉപുല്‍ തരംഗ(36) എന്നിവരും റണ്‍സ് കണ്ടെത്തിയ മത്സരത്തില്‍ ശ്രീലങ്ക 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്.

34 പന്തില്‍ നിന്ന് 5 സിക്സും 4 ബൗണ്ടറിയും സഹിതം 65 റണ്‍സ് നേടിയ ദസുന്‍ ഷനകയാണ് ശ്രീലങ്കന്‍ നിരയില്‍ അടിച്ച് തകര്‍ത്തത്. കുശല്‍ പെരേരയും തന്റെ 51 റണ്‍സ് അതിവേഗം സ്കോര്‍ ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗിസാനി ഗിഡി, ജീന്‍ പോള്‍ ഡുമിനി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial