പടുകൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ശ്രീലങ്ക. ചിറ്റഗോംഗ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ 200 റണ്‍സ് ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയാണ് തങ്ങളുടെ ഇന്നിംഗ്സ് ശ്രീലങ്ക ഡിക്ലയര്‍ ചെയ്തത്. ഇതോടെ നാലാം ദിവസത്തിലേക്ക് കടന്ന ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ലങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെ വേഗം പുറത്താക്കി മത്സരം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാവും ലങ്കയുടെ ബൗളര്‍മാര്‍ ഇറങ്ങുക.
504/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ലങ്കയ്ക്ക് രോഷെന്‍ സില്‍വയെ(109) ആണ് ആദ്യം നഷ്ടമായത്. തന്റെ ശതകം തികച്ച് ഏറെ വൈകാതെ മെഹ്ദി ഹസനു വിക്കറ്റ് നല്‍കി രോഷെന്‍ പുറത്തായി. ഏറെ വൈകാതെ 87 റണ്‍സ് നേടി ദിനേശ് ചന്ദിമലും പുറത്തായി. നിരോഷന്‍ ഡിക്ക്വെല്ല(62) തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ലങ്കയുടെ സ്കോര്‍ 700നു അടുത്തേക്ക് നീങ്ങി. ദില്‍രുവന്‍ പെരേര(32), രംഗന ഹെരാത്ത്(24) എന്നിവരുടെ സഹായത്തോടെ 713 റണ്‍സ് നേടി ലങ്ക തങ്ങളുടെ ഇന്നിംഗ്സ് ഒരു വിക്കറ്റ് ശേഷിക്കെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ബംഗ്ലാദേശിനായി തൈജുല്‍ ഇസ്ലാം നാലും മെഹ്ദി ഹസന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial