ഫോം വീണ്ടെടുക്കാൻ ആഴ്സണൽ ഇന്ന് എവർട്ടനെതിരെ

സ്വാൻസികെതിരായ നാണം കെട്ട തോൽവിയിൽ നിന്ന് കര കയറാൻ ആഴ്സണൽ ഇന്ന് എവർട്ടനെതിരെ സ്വന്തം മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ഇറങ്ങും. ആഴ്സണൽ വിട്ട തിയോ വാൽകൊട്ടിന്റെ പഴയ തട്ടകത്തിലേക്കുള്ള മടങ്ങി വരവ് മത്സരത്തിൽ ആഴ്സണൽ ഏറ്റവും ഭയകേണ്ടതും തങ്ങളുടെ മുൻ ആക്രമണ നിരകാരനെയാണ്. ലെസ്റ്ററിനെതിരായ മത്സരത്തിൽ 2 ഗോളുകൾ നേടിയ താരം മികച്ച ഫോമിലാണ് ഉള്ളത്. ടോപ്പ് 4 പ്രതീക്ഷകൾ നില നിർത്തണമെങ്കിൽ ആഴ്സണലിന് ഇന്ന് ജയം അനിവാര്യമാണ്.

പുത്തൻ താരം ഔബാമയാങ് ഇന്ന് ആദ്യ ഇലവനിൽ കളിക്കാൻ സാധ്യത വിരളമാണ്. പക്ഷെ മികിതാര്യൻ ഇത്തവണ ആദ്യ ഇലവനിൽ തന്നെ ഇടം പിടിച്ചേക്കും. ആഴ്സണൽ നിരയിൽ പരിക്കേറ്റ വെൽബെക്ക്, ജാക് വിൽഷെയർ എന്നിവർ ഇന്നും കളിക്കാൻ സാധ്യതയില്ല. എവർട്ടൻ ആക്രമണ നിരയിൽ ഇത്തവണയും വാൽകോട്ടും സെൻക് ടോസുൻ ഇന്നുവർ ഇടം നേടിയേക്കും. സിറ്റിയിൽ നിന്ന് ലോണിൽ എത്തിയ മൻഗാല കളിക്കാൻ സാധ്യതയില്ല.

23 വർഷമായി ആഴ്സണലിന്റെ ഹോം ഗ്രൗണ്ടിൽ ജയിക്കാനായിട്ടില്ല എന്ന റെക്കോർഡ് മറികടക്കുക എന്നത് തന്നെയാവും എവർട്ടൻ നേരിടുന്ന പ്രധാന വെല്ലുവിളി. 1996 ലാണ് ആഴ്സണലിന്റെ മൈതാനത് എവർട്ടൻ ജയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article14 മാസത്തെ പ്രയത്നത്തിന്റെ ഫലം: രാഹുല്‍ ദ്രാവിഡ്
Next article713/9 ശ്രീലങ്ക ഡിക്ലയര്‍ ചെയ്തു