10 വർഷത്തിന് ആദ്യമായി പാക്കിസ്ഥാനിൽ നടന്ന ഏകദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് എടുത്തു. സെഞ്ചുറി നേടിയ ബാബർ അസമിന്റെ പ്രകടനവും അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം നടത്തിയ വാലറ്റവുമാണ് പാകിസ്ഥാൻ സ്കോർ 300 കടത്തിയത്.
പാകിസ്ഥാന് വേണ്ടി മുൻ നിര ബാറ്റ്സ്മാൻമാരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ 105 പന്തിൽ 115 റൺസ് എടുത്ത ബാബർ അസം പാക്സിതാന് അടിത്തറ നൽകി. ഓപ്പണർ ഫഖർ സമാൻ 54 റൺസും ഇമാമുൽ ഹഖ് 31 റൺസുമെടുത്തു. 40 റൺസ് എടുത്ത ഹാരിസ് സൊഹൈലും 20 പന്തിൽ 32 റൺസ് എടുത്ത് പുറത്താവാതെ നിന്ന ഇഫ്തികാർ അഹമ്മദും പാകിസ്താന്റെ സ്കോർ ഉയർത്തി. ശ്രീലങ്കക്ക് വേണ്ടി ഡി സിൽവ രണ്ട് വിക്കറ്റും ഉദാനയും കുമാരയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.