ലങ്കയ്ക്ക് നാല് വിക്കറ്റ് നഷ്ടം

ഇന്ത്യയുടെ 574/8 എന്ന സ്കോറിന്റെ ഡിക്ലറേഷന് ശേഷം ശ്രീലങ്കയ്ക്ക് അവസാന സെഷനിൽ നാല് വിക്കറ്റ് നഷ്ടം. മൊഹാലി ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 108/4 എന്ന നിലയിലാണ് ശ്രീലങ്ക.

രവിചന്ദ്രന്‍ അശ്വിന്‍ രണ്ടും ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടിയാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയേല്പിച്ചത്. ദിമുത് കരുണാരത്നേ(28), ലഹിരു തിരിമന്നേ(17), ആഞ്ചലോ മാത്യൂസ്(22), ധനന്‍ജയ ഡി സിൽവ(1) എന്നിവരുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.

26 റൺസുമായി പതും നിസ്സങ്കയും 1 റൺസ് നേടി ചരിത് അസലങ്കയുമാണ് ക്രീസിലുള്ളത്.