ലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

Srilankawestindies

വെസ്റ്റിന്‍ഡീസിനെ 253 റൺസിന് പുറത്താക്കി തങ്ങളുടെ രണ്ടാം ഇന്നിംഗ്സിനായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 46/2 എന്ന നിലയിലാണ്.

21 റൺസുമായി പതും നിസ്സങ്കയും 4 റൺസ് നേടി ചരിത് അസലങ്കയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ദിമുത് കരുണാരത്നേ(6), കൈല്‍ മയേഴ്സ്(14) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. ഇരു താരങ്ങളും റണ്ണൗട്ടായാണ് പുറത്തായത്.

വിന്‍ഡീസിന്റെ 49 റൺസ് ലീഡിനൊപ്പമെത്തുവാന്‍ ശ്രീലങ്ക ഇനിയും 3 റൺസ് നേടേണം.

Previous article” ഈ വർഷത്തെ ബാലൻ ഡി ഓർ നൽകേണ്ടത് ലെവൻഡോസ്കിക്ക് !”
Next articleകര്‍ണാടകയെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി