primus mobile
primus mobile

ലക്ഷ്യം അറുനൂറിന് മേലെയുള്ള സ്കോര്‍ – ഗ്രാന്റ് ഫ്ലൗവര്‍

Srilanka

ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 469/6 എന്ന നിലയില്‍ ആണ്. ആദ്യ ടെസ്റ്റിലേത് പോലെ അറുനൂറിന് മേലെയുള്ള സ്കോറാണ് ടീം ലക്ഷ്യം വയ്ക്കുന്നതെന്നാണ് ശ്രീലങ്കയുടെ ബാറ്റിംഗ് കോച്ചും മുന്‍ സിംബാബ്‍വേ താരവുമായി ഗ്രാന്റ് ഫ്ലവര്‍ വ്യക്തമാക്കിയത്.

ആദ്യ ദിവസം 291/1 എന്ന നിലയില്‍ ബാറ്റിംഗ് അവസാനിപ്പിച്ച ശ്രീലങ്കയ്ക്കായി ദിമുത് കരുണാരത്നേയും ലഹിരു തിരിമന്നേയും ശതകങ്ങള്‍ നേടുകയായിരുന്നു.

ഇന്ന് ഒഷാഡ ഫെര്‍ണാണ്ടോയ്ക്ക് ശതകം നഷ്ടമായെങ്കിലും നിരോഷന്‍ ഡിക്ക്വെല്ല അര്‍ദ്ധ ശതകം തികച്ച ബാറ്റിംഗ് കോച്ച് പറഞ്ഞ 600 എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുവാന്‍ പ്രയത്നിക്കുകയാണ്.

അവശേഷിക്കുന്നത് നാല് വിക്കറ്റ് മാത്രമായതിനാല്‍ തന്നെ ഗ്രാന്റ് ഫ്ലവറിന്റെ ആഗ്രഹം എത്രമാത്രം സാധ്യമാകുമെന്നതില്‍ സംശയമുണ്ടെങ്കിലും 87 റണ്‍സ് നേടിയ ഈ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ശ്രീലങ്കയെ 600ന് അടുത്തേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.