ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്ന സ്ഥാനം ഒഴിയും

Newsroom

Picsart 23 03 20 14 27 21 379
Download the Fanport app now!
Appstore Badge
Google Play Badge 1

അയർലൻഡ് പര്യടനത്തിന് ശേഷം നായകസ്ഥാനം ഒഴിയുമെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്ന. താൻ സ്ഥാനം ഒഴിയും എന്ന് ശ്രീലങ്കൻ സെലക്ഷൻ കമ്മിറ്റിയെ അറിയിച്ചതായി ടെസ്റ്റ് ക്യാപ്റ്റൻ ദിമുത് കരുണരത്‌ന പറഞ്ഞു.

ശ്രീലങ്ക 23 03 20 14 27 33 693

“പുതിയ ടെസ്റ്റ് സൈക്കിളിലേക്ക് പുതിയ ക്യാപ്റ്റനെ നിയമിക്കുന്നത് നല്ലതാണെന്ന് ഞാൻ സെലക്ടർമാരെ അറിയിച്ചിട്ടുണ്ട്, അതിനാൽ അയർലൻഡ് പരമ്പരയ്ക്ക് ശേഷം ഞാൻ സ്ഥാനമൊഴിയാൻ തയ്യാറാണ്,” ദിമുത് കരുണരത്‌നെ പറഞ്ഞു.

“എന്റെ തീരുമാനത്തെക്കുറിച്ച് സെലക്ടർമാറുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല, പക്ഷേ പുതിയ ടെസ്റ്റ് സൈക്കിളിന്റെ തുടക്കം മുതൽ പുതിയ ക്യാപ്റ്റന് ഉത്തരവാദിത്വം നൽകണമെന്ന് എനിക്ക് തോന്നുന്നു,” ദിമുത് കരുണരത്‌നെ കൂട്ടിച്ചേർത്തു.