ശ്രീലങ്കന്‍ താരങ്ങളുടെ വിലക്ക് ഭാഗികമായി മാറ്റി

ശ്രീലങ്കന്‍ താരങ്ങളായ കുശൽ മെന്‍ഡിസ്, ധനുഷ്ക ഗുണതിലക, നിരോഷന്‍ ഡിക്ക്വെല്ല എന്നിവരുടെ വിലക്ക് ഭാഗികമായി മാറ്റി. ഇംഗ്ലണ്ട് പര്യടനത്തിനിടെ ബയോ ബബിള്‍ ലംഘനത്തിന്റെ പേരിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഒരു വര്‍ഷവും ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് ആറ് മാസവും വിലക്കാനാണ് ബോര്‍ഡ് തീരുമാനിച്ചത്.

ഇപ്പോള്‍ ലങ്കന്‍ ബോര്‍ഡ് താരങ്ങളുടെ ആഭ്യന്തര ക്രിക്കറ്റിലെ വിലക്ക് നീക്കിയെന്ന് അറിയിക്കുകയാണ് ഉണ്ടായത്. ഒക്ടോബര്‍ 12ന് ചേര്‍ന്ന ബോര്‍ഡ് മീറ്റിംഗിൽ ആണ് തീരുമാനം ആയത്. 10 മില്യൺ ശ്രീലങ്കന്‍ രൂപ പിഴയായി നല്‍കിയാൽ താരങ്ങള്‍ക്ക് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാമെന്നാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

Previous article#NoWarnerNoSRH – വാര്‍ണര്‍‍ക്കായി ആരാധകര്‍ രംഗത്ത്
Next articleഅശ്വിന്‍ ടി20 ഫോര്‍മാറ്റിൽ ബാധ്യത – സഞ്ജയ് മഞ്ജരേക്കര്‍