ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ തകര്‍പ്പന്‍ വിജയം നേടി ശ്രീലങ്ക. ഓസ്ട്രേലിയയ്ക്കെതിരെ 292 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്കായി പതും നിസ്സങ്കയും കുശൽ മെന്ഡിസും ആണ് വിജയമൊരുക്കിയത്. 48.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് വിജയം ശ്രീലങ്ക സ്വന്തമാക്കിയത്.
170 റൺസാണ് രണ്ടാം വിക്കറ്റിൽ പതും നിസ്സങ്കയും കുശൽ മെന്‍ഡിസും നേടിയത്. മെന്‍ഡിസ് 87 റൺസ് നേടിയ റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. പതും നിസ്സങ്ക തന്റെ കന്നി ശതകം നേടിയാണ് പുറത്തായത്. 137 റൺസാണ് താരം നേടിയത്.
ശ്രീലങ്ക പ്രേമദാസ സ്റ്റേഡിയത്തിൽ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന ചേസാണ് ഇന്ന് പൂര്‍ത്തിയാക്കിയത്. വിജയത്തോടെ ശ്രീലങ്ക പരമ്പരിയിൽ 2-1 ന് മുന്നിലെത്തി.














