ഡിയോങ്ങിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ഓഫർ ഉടനെ സമർപ്പിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ പ്രധാന ടാർഗറ്റായ ഡിയോങ്ങിനെ സ്വന്തമാക്കാനായി യുണൈറ്റഡ് പുതിയ ഓഫർ ഉടൻ സമർപ്പിക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 60 മില്യന്റെ ഓഫർ നേരത്തെ ബാഴ്സലോണ തള്ളിയിരുന്നു. അതുകൊണ്ട് 80 മില്യന്റെ ഓഫർ യുണൈറ്റഡ് സമർപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡി യോങ്ങിനെ ക്ലബിലേക്ക് അടുപ്പിക്കാൻ താരവുമായി നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ട്. ഇത് ഇന്നലെ യുണൈറ്റഡ് ചീഫ് എക്സിക്യൂട്ടീവ് അർനോൾഡും പറഞ്ഞിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന് പണം പ്രശ്നമല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബാഴ്സലോണ 80 മില്യൺ തന്നെ ഡിയോങ്ങിനായി ആവശ്യപ്പെടുന്നുണ്ട്. ബാഴ്സലോണയും താരത്തെ വിൽക്കാൻ ആണ് ശ്രമിക്കുന്നത്. നേരത്തെ ബാഴ്സലോണ താരത്തെ വിൽക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു. എന്നാൽ ഉയർന്ന വേതനം ആയതു കൊണ്ട് ബാഴ്സലോണ താരത്തെ അടുത്ത സീസണിൽ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല.