ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം ശ്രീലങ്ക മികച്ച നിലയിൽ കുതിയ്ക്കുന്നു. രണടാം സെഷന് അവസാനിക്കുമ്പോള്‍ 58 ഓവറിൽ 214/2 എന്ന നിലയിലാണ് ശ്രീലങ്ക. നിഷാന്‍ മധുഷങ്ക 57 റൺസും ദിമുത് കരുണാരത്നേ 86 റൺസും നേടി പുറത്തായപ്പോള്‍ കുശൽ മെന്‍ഡിസ് 65 റൺസുമായി പുറത്താകാതെ നിൽക്കുന്നു.
മെന്‍ഡിസ് കൂട്ടായി ആഞ്ചലോ മാത്യൂസ് 1 റൺസുമായി ക്രീസിൽ നിൽക്കുന്നു. ഒന്നാം വിക്കറ്റിൽ 96 റൺസ് നേടിയ ശേഷം മധുഷങ്കയുടെ വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ രണ്ടാം വിക്കറ്റിൽ ദിമുത് – കുശൽ കൂട്ടുകെട്ട് 114 റൺസാണ് നേടിയത്.