പരമ്പര നിശ്ചയിച്ച പ്രകാരം നടത്തണമെന്ന് ബി.സി.സി.ഐയോട് ശ്രീലങ്കയുടെ അഭ്യർത്ഥന

- Advertisement -

ജൂൺ-ജൂലൈ മാസത്തിൽ ഇന്ത്യയുടെ ശ്രീലങ്കയുമായുള്ള പരമ്പര ജൂലൈ മാസം അവസാനം നടത്താമെന്ന അഭ്യർത്ഥനയുമായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. നേരത്തെ ജൂൺ-ജൂലൈ മാസത്തിൽ ശ്രീലങ്കയിൽ പര്യടനം നടത്താനാണ് ബി.സി.സി.ഐ തീരുമാനിച്ചിരുന്നത്. പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് കായിക മത്സരങ്ങൾ നിർത്തിവെച്ചതിന് പിന്നാലെ ഇന്ത്യയുടെ മത്സരങ്ങൾക്കും ഇത് ഭീഷണിയായിരുന്നു.

നേരത്തെ ജൂൺ മാസത്തിന്റെ തുടക്കത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന പരമ്പര ജൂലൈ അവസാനം നടത്താനുള്ള ശ്രമം നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ബി.സി.സി.ഐക്ക് കത്തയച്ചിട്ടുണ്ട്. മത്സരം നടത്തുന്നതിനായി കർശന ക്വറന്റൈൻ നടപടികളും അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്താനുള്ള നടപടികളും കൈകൊള്ളാമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

Advertisement