ജനിത് ലിയനാഗെക്ക് സെഞ്ച്വറി, ശ്രീലങ്കയെ 235ന് എറിഞ്ഞിട്ട് ബംഗ്ലാദേശ്

Newsroom

ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിൽ ശ്രീലങ്ക 235 റണ്ണിന് ഓൾ ഔട്ടായി. ശ്രീലങ്കക്കായി ജനിത് ലിയനഗെ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു എങ്കിലും വേറെ ആരും തിളങ്ങിയില്ല. 37 റൺസ് എടുത്ത് അസലങ്ക മാത്രമാണ് ജനിത്തിന് എന്തെങ്കിലും ഒരു പിന്തുണ നൽകിയത്. 102 പന്തിൽ നിന്ന് 101 റൺസ് എടുത്ത ജനിത് ലിയനാഗെ ഔട്ട് ആകാതെ നിന്നു.

ശ്രീലങ്ക 24 03 18 13 38 29 921

രണ്ട് സിക്സും 11 ഫോറും താരം അടിച്ചു. ബംഗ്ലാദേശിനായി ടാസ്കിന് അഹമ്മദ് മൂന്ന് വിക്കറ്റും മുസ്തഫിസുർ റഹ്മാൻ, മെഹദി ഹസൻ മിറാസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മത്സരത്തിന്റെ അവസാന ഓവറിൽ മുസ്തഫിസിറിന് പരിക്കേറ്റത് ബംഗ്ലാദേശിനെ തിരിച്ചടിയായി. ബംഗ്ലാദേശിന് മാത്രമല്ല ഐപിഎൽ തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പർ കിങ്സിനും ഇത് വലിയ ആശങ്ക നൽകും.

ഇപ്പോൾ പരമ്പര 1-1 എന്ന നിലയിൽ ആണുള്ളത്. ഈ മത്സരം വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം