ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് വലിയ വിജയം

Newsroom

ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റ് ശ്രീലങ്ക വിജയിച്ചു. 328 റൺസിന്റെ വലിയ വിജയമാണ് ശ്രീലങ്ക നേടിയത്. ബംഗ്ലാദേശിനെ രണ്ടാം ഇന്നിങ്സിൽ 182 റൺസിന് ഓളൗട്ട് ആക്കാൻ ശ്രീലങ്കയ്ക്ക് ആയി. 87 റൺസ് എടുത്ത മൊമിനുൽ മാത്രമാണ് ബംഗ്ലാദേശിനായി പൊരുതിയത്. മൊമിനുൽ പുറത്താകാതെ നിന്നു.

ശ്രീലങ്ക 24 03 25 13 32 46 966

മെഹ്ദി ഹസൻ മിറാസ് 33 റൺസും എടുത്തു. ശ്രീലങ്കയ്ക്ക് ആയി കസുൻ രചിത അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. കൂടാതെ വിശ്വ ഫെർണാണ്ടോ 3 വിക്കറ്റും ലഹിരു കുമാര 2 വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്ക 280 റൺസ് ആണ് എടുത്തത്. ബംഗ്ലാദേശ് ആദ്യ ഇന്നിങ്സിൽ 188 റണ്ണിനും പുറത്തായി. ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 418 എന്ന വലിയ സ്കോർ ഉയർത്തിയതോടെയാണ് കളി അവർക്ക് അനുകൂലമായത്. ഇനി ഒരു ടെസ്റ്റ് കൂടെ ഈ പരമ്പരയിൽ ഉണ്ട്.