അഫ്ഗാനിസ്താന് എതിരെ ശ്രീലങ്കയ്ക്ക് 10 വിക്കറ്റ് വിജയം

Newsroom

Picsart 24 02 05 15 24 14 326
Download the Fanport app now!
Appstore Badge
Google Play Badge 1

അഫ്ഗാനിസ്താന് എതിരായ ഏക ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 10 വിക്കറ്റ് വിജയം. ഇന്ന് അഫ്ഗാനിസ്താനെ ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 296 റൺസിന് ഓളൗട്ട് ആക്കിയിരുന്നു. ഇതിനു ശേഷം രണ്ടാം ഇഞിങ്സിൽ ബാറ്റി ചെയ്യേണ്ടി വന്നു എങ്കിലും വിക്കറ്റ് നഷ്ടപ്പെടാതെ 56 റൺസ് എടുത്തു കൊണ്ട് ശ്രീലങ്ക അവരുടെ വിജയം ഉറപ്പിച്ചു‌.

ശ്രീലങ്ക 24 02 05 15 24 28 897

രണ്ടാം ഇന്നിങ്സിൽ 214-1 എന്ന നിലയിൽ നിന്നാണ് അഫ്ഗാനിസ്താൻ തകർന്ന് 296ന് ഓളൗട്ട് ആയത്. ശ്രീലങ്കയ്ക്ക് ആയി പ്രഭാത് ജയസൂര്യം 5 വിക്കറ്റ് വീഴ്ത്തി. പ്രഭാത് ആദ്യ ഇന്നിങ്സിൽ 3 വിക്കറ്റും വീഴ്ത്തിയിരുന്നു. അദ്ദേഹം പ്ലയർ ഓഫ് ദി മാച്ചും ആയി.

നേരത്തെ അഫ്ഗാനിസ്താൻ ആദ്യ ഇന്നിംഗ്സിൽ 198 റൺസിന് ഓളൗട്ട് ആയിരുന്നു. ശ്രീലങ്ക ആദ്യ ഇന്നിംഗ്സിൽ നേടിയ 439 എന്ന വലിയ ടോട്ടൽ അവർക്ക് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തു‌