ശ്രീലങ്കയ്ക്ക് എതിരായ ടീമിനെ സിംബാബ്‌വെ പ്രഖ്യാപിച്ചു

Newsroom

Picsart 24 01 01 16 51 51 575
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 ഐ പരമ്പരകൾക്കായി സിംബാബ്‌വെ 15 അംഗ രണ്ട് ടീമുകളെ പ്രഖ്യാപിച്ചു. 2024 ജനുവരി 6 മുതൽ ആണ് പരമ്പര ആരംഭിക്കുന്നത്. പരിക്ക് മാറിയ ക്രെയ്ഗ് എർവിൻ ഏകദിന ടീമിനെ നയിക്കാൻ തിരിച്ചെത്തി. സിക്കന്ദർ റാസ ടി20 ഐ ടീമിനെ നയിക്കും.

Picsart 24 01 01 16 52 09 186

മികച്ച ആഭ്യന്തര പ്രകടനങ്ങൾക്ക് ശേഷം സിംബാബ്‌വെ ഏകദിന ടീമിൽ അൺക്യാപ്ഡ് ഓഫ് സ്പിന്നർ തപിവ മുഫുഡ്‌സയ ഇടം നേടി. നേരത്തെ ടി20യിൽ അരങ്ങേറ്റം കുറിച്ച ഫാസ്റ്റ് ബൗളർ ഫറാസ് അക്രത്തെ ഏകദിന ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

ജനുവരി 6, 8, 11 തീയതികളിൽ മൂന്ന് ഏകദിനങ്ങളോടെ പര്യടനം ആരംഭിക്കും, തുടർന്ന് ജനുവരി 14 മുതൽ 18 വരെ ടി20 മത്സരങ്ങൾ നടക്കും. എല്ലാ മത്സരങ്ങളും കൊളംബോയിലെ ആർ.പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആകും നടക്കുക.

ODI squad: Craig Ervine (c), Faraz Akran, Ryan Burl, Joylord Gumbie, Luke Jongwe, Takudzwanashe Kaitano, Tinashe Kamunhukamwe, Clive Madande, Wellington Masakadza, Tapiwa Mufudza, Tony Munyonga, Blessing Muzarabani, Richard Ngarava, Sikandar Raza, Milton Shumba

T20I squad: Sikandar Raza (c), Brian Bennett, Ryan Burl, Craig Ervine, Joylord Gumbie, Luke Jongwe, Tinashe Kamunhukamwe, Clive Madande, Wellington Masakadza, Carl Mumba, Tony Munyonga, Blessing Muzarabani, Ainsley Ndlovu, Richard Ngarava, Milton Shumba