അവസാനം വാൻ ഡെ ബീക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

Newsroom

Picsart 24 01 01 17 14 01 816
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം വാൻ ഡെ ബീക് ക്ലബ് വിട്ടു. ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നതിനു പിന്നാലെ ലോൺ അടിസ്ഥാനത്തിൽ വാൻ ഡെ ബീകിനെ ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട്ട് സൈൻ ചെയ്തു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് വാൻ ഡെ ബീകിനെ ആദ്യം ലോണിൽ ആകും നൽകുക. അതു കഴിഞ്ഞു സീസൺ അവസാനം 15 മില്യൺ നൽകിയാൽ വാൻ ഡെ ബീകിനെ ഫ്രാങ്ക്ഫർടിന് സ്വന്തമാക്കാം.

വാൻ ഡെ ബീക് യുണൈറ്റഡ് 23 06 07 11 12 34 787

മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ സമ്മറിൽ വാൻ ഡെ ബീകിനെ റയൽ സോസിഡാഡിന് കൈമാറുന്നതിന് അടുത്ത് എത്തിയിരുന്നു എങ്കിലും ആ ട്രാൻസ്ഫർ പകുതിക്ക് വെച്ച് പരാജയപ്പെട്ടു. മൂന്ന് സീസണിൽ അധികമായി ക്ലബിൽ എത്തിയിട്ട് എങ്കിലും ഓർമ്മിക്കാൻ ഒരു നല്ല പ്രകടനം പോലും വാൻ ഡെ ബീക് നടത്തിയിട്ടില്ല. അതിനുള്ള അവസരങ്ങൾ താരത്തിന് കാര്യമായി ലഭിച്ചിട്ടും ഇല്ല. ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതോടെ വാൻ ഡെ ബീക് തിരികെ ഫോമിലേക്ക് എത്തും എന്നായിരുന്നു കരുതിയത്. എന്നാൽ ടെൻ ഹാഗ് വന്നിട്ടും വാൻ ഡെ ബീകിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവസ്ഥ മെച്ചപ്പെട്ടില്ല.

ഡച്ച് യുവതാരം ഒരു സീസൺ മുമ്പ് എവർട്ടണിൽ ലോണിലേക്ക് പോയെങ്കിലും അവിടെയും വാൻ ഡെ ബീകിന് അവിടെയും തിളങ്ങാൻ ആയിരുന്നില്ല. ജനുവരി ആദ്യം തന്നെ വാൻ ഡെ ബീക് ജർമ്മൻ ക്ലബിനൊപ്പം ചേരും.