ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ, നാലാം ദിവസത്തെ കളി ഉപേക്ഷിച്ചു

Sports Correspondent

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ നാലാം ദിവസവും ഉപേക്ഷിച്ചു. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. മത്സരത്തിന്റെ ആദ്യ ദിവസവും സമാനമായ രീതിയിൽ ഉപേക്ഷിക്കപ്പെട്ടിരുന്നു.

മത്സരത്തിൽ ഇതുവരെ ഇന്ത്യ ബാറ്റ് ചെയ്തപ്പോള്‍ 92.1 ഓവറും ന്യൂസിലാണ്ട് ബാറ്റ് ചെയ്തപ്പോള്‍ എറിഞ്ഞ 49 ഓവറും മാത്രമാണ് കളി നടന്നത്. മത്സരത്തിൽ ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 101/2 എന്ന നിലയിൽ മൂന്നാം ദിവസം അവസാനിപ്പിച്ച് നില്‍ക്കുമ്പോളാണ് നാലാം ദിവസം മഴ വില്ലനായി എത്തിയത്.