ഓസ്ട്രേലിയയിലെ ഏകദിന പരമ്പരയിൽ നിന്ന് ദക്ഷിണാഫ്രിക്ക പിന്മാറി

Southafrica

ഓസ്ട്രേലിയയിൽ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ നിന്ന് ദക്ഷിണാഫ്രിക്ക പിന്മാറി. ക്രിക്കറ്റ് ഓസ്ട്രേലിയ ആണ് ഈ വിവരം സ്ഥിരീകരിച്ചത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ജനുവരി 12 മുതൽ 17 വരെ ആയിരുന്നു പരമ്പര നടക്കാനിരുന്നത്.

എന്നാൽ ദക്ഷിണാഫ്രിക്കയിലെ ടി20 ഫ്രാഞ്ചൈസി ലീഗുമായി ഡേറ്റുകള്‍ ക്ലാഷ് ആവുന്നതിനാലാണ് ഈ തീരുമാനം. പരമ്പര മാറ്റി വയ്ക്കുവാന്‍ ദക്ഷിണാഫ്രിക്ക കഴിഞ്ഞ മാസം ആവശ്യപ്പെട്ടുവെങ്കിലും വേറെ സ്ലോട്ടുകള്‍ ഇല്ലായിരുന്നു.

ഇതോടെ 2023 ഏകദിന ലോകകപ്പിലേക്ക് ദക്ഷിണാഫ്രിക്കയുടെ നേരിട്ട് യോഗ്യത നേടുവാനുള്ള സാധ്യതകള്‍ കുറഞ്ഞിരിക്കുകയാണ്.