ആധികാരിക ജയവുമായി ദക്ഷിണാഫ്രിക്ക

Sports Correspondent

ആദ്യ ടെസ്റ്റിൽ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ടെസ്റ്റിൽ മിന്നും ജയം. ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടാം ടെസ്റ്റിൽ 198 റൺസിന്റെ വിജയം ആണ് ദക്ഷിണാഫ്രിക്ക നേടിയത്.

ന്യൂസിലാണ്ടിനെ രണ്ടാം ഇന്നിംഗ്സിൽ 227 റൺസിന് പുറത്താക്കിയ ശേഷം ആണ് ദക്ഷിണാഫ്രിക്കയുടെ വിജയം. 92 റൺസ് നേടിയ ഡെവൺ കോൺവേയും 44 റൺസ് നേടിയ ടോം ബ്ലണ്ടലും മാത്രമാണ് ന്യൂസിലാണ്ടിനായി രണ്ടാം ഇന്നിംഗ്സിൽ തിളങ്ങിയത്.

ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡ, മാര്‍ക്കോ ജാന്‍സന്‍, കേശവ് മഹാരാജ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയാണ് 93.5 ഓവറിൽ ന്യൂസിലാണ്ടിനെ ഓള്‍ഔട്ട് ആക്കിയത്.