ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം, ഹൈദരബാദ് ഇന്ന് ജംഷദ്പൂരിനെതിരെ

ഐ എസ് എല്ലിലെ ഷീൽഡ് സ്വന്തമാക്കാനുള്ള പോരാട്ടത്തിലെ നിർണായക മത്സരത്തിൽ ഹൈദരബാദ് മുംബൈ സിറ്റിയെ നേരിടും. ചൊവ്വാഴ്ച ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിലാണ് മത്സരം. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരായ 2-1 ന്റെ വിജയത്തോടെ ഹൈദരബാദ് സെമി ഫൈനൽ ഉറപ്പിച്ചിരുന്നു. ഇന്ന് ജയിച്ചാൽ ജംഷദ്പൂരിനും സെമി ഫൈനൽ ഉറപ്പാകും. ഇന്ന് ജയിച്ചാൽ അവർ ലീഗിൽ ഒന്നാമതും എത്തും.

ജംഷഡ്പൂർ എഫ്‌സി അവരുടെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ തോൽപ്പിച്ച് സീസണിലെ പത്താം ജയം രേഖപ്പെടുത്തിയിരുന്നു.

മാനുവൽ മാർക്വേസ് പരിശീലിപ്പിക്കുന്ന ടീം അവസാന അഞ്ച് മത്സരങ്ങളിൽ നാല് വിജയവും ഒരു തവണ തോൽക്കുകയും ചെയ്തു. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് എടികെ മോഹൻ ബഗാനെതിരെയായിരുന്നു അവരുടെ ഏക തോൽവി. 10 ജയവും അഞ്ച് സമനിലയുമായി 18 പോയിന്റിൽ നിന്ന് 35 പോയിന്റുമായി ഹൈദരാബാദ് എഫ്‌സി നിലവിൽ ഒന്നാം സ്ഥാനത്താണ്.

ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം സ്റ്റാർ നെറ്റ്വർക്കിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.