മൂന്നാം ദിവസം ആദ്യ സെഷനിൽ സൗത്ത് ആഫ്രിക്കയുടെ ചെറുത്ത്നിൽപ്പ്

Staff Reporter

ഇന്ത്യക്കെതിരായ സൗത്ത് ആഫ്രിക്കയുടെ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ ആദ്യ സെഷനിൽ സൗത്ത് ആഫ്രിക്കയുടെ ചെറുത്ത്നിൽപ്പ്. മത്സരം ലഞ്ചിന് പിരിയുമ്പോൾ സൗത്ത് ആഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എടുത്തിട്ടുണ്ട്. ഇന്ത്യയുടെ 502 എന്ന കൂറ്റൻ സ്കോറിനേക്കാൾ സൗത്ത് ആഫ്രിക്ക ഇപ്പോഴും 349 റൺസ് പുറകിലാണ്.

ഡുപ്ലെസിയും എൽഗറും ചേർന്ന അപരാജിത നാലാം വിക്കറ്റ് കൂട്ടുകെട്ട് സൗത്ത് 90റൺസാണ് സൗത്ത് ആഫ്രിക്കൻ സ്കോറിനോട് കൂട്ടിച്ചേർത്തത്. ഡീൻ എൽഗർ 76 റൺസ് എടുത്തും ഡു പ്ലെസിസ് 48 റൺസുമെടുത്ത് ക്രീസിലുണ്ട്. മൂന്നാം ദിവസം ആദ്യ സെഷനിൽ സൗത്ത് ആഫ്രിക്കക്ക് ബാവുമയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ഇഷാന്ത് ശർമ്മക്ക് വിക്കറ്റ് നൽകിയാണ് ബാവുമ പുറത്തായത്.