ദക്ഷിണാഫ്രിക്കയുടെ തകർച്ച പൂർണം, ഇംഗ്ലണ്ടിന് കൂറ്റൻ ലീഡ്

Staff Reporter

ഇംഗ്ലണ്ടിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ തകർച്ച പൂർണം. ഇംഗ്ലണ്ടിന്റെ 400 എന്ന കൂറ്റൻ സ്കോറിന് മറുപടിയായി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 183 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഇതോടെ 217 റൺസിന്റെ കൂറ്റൻ ലീഡ് നേടാനും ഇംഗ്ലണ്ടിനായി. ദക്ഷിണാഫ്രിക്കൻ നിരയിൽ 7 താരങ്ങൾ രണ്ടക്കം കടന്നില്ല.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി 76 റൺസ് എടുത്ത ഡി കോക്ക് മാത്രമാണ് പൊരുതിയത്. വാലറ്റത്ത് പ്രീറ്റോറിയസ് 37 റൺസ് എടുത്ത് പൊരുതി നോക്കിയെങ്കിലും ദക്ഷിണാഫ്രിക്കയെ തകർച്ചയിൽ നിന്ന് രക്ഷിക്കാനായില്ല. ഇംഗ്ലണ്ടിന് വേണ്ടി മാർക്ക് വുഡ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രിസ് വോക്‌സും ബെൻ സ്റ്റോക്‌സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.