ധവാന്റെ അർദ്ധ സെഞ്ചുറി പാഴായി, മഴ നിയമത്തിൽ ഇന്ത്യക്ക് തോൽവി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എ ടീമും തമ്മിൽ തിരുവനന്തപുരത്ത് നടക്കുന്ന നാലാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് തോൽവി. മഴ നിയമ പ്രകാരം ഇന്ത്യ 4 റൺസിനാണ് തോറ്റത്. നേരത്തെ മഴ മൂലം ഓവറുകൾ ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണ് എടുത്തത്. തുടർന്ന് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയും ലക്‌ഷ്യം 25 ഓവറിൽ 193 റൺസായി നിജപ്പെടുത്തുകയായിരുന്നു.

കൂറ്റൻ ലക്‌ഷ്യം വെച്ച് ഇറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് മാത്രമേ എടുക്കാനായുള്ളു. ഇന്ത്യക്ക് വേണ്ടി അർദ്ധ സെഞ്ചുറി നേടിക്കൊണ്ട് ശിഖർ ധവാൻ തിളങ്ങിയെങ്കിലും മധ്യ നിരയിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്താനാവാതെ പോയതോടെ ഇന്ത്യ നാല് റൺസിന്‌ തോൽക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ ശ്രേയസ് അയ്യർ 26 റൺസും ശിവം ഡുബെ 17 പന്തിൽ 31 റൺസുമെടുത്ത് പുറത്തായി.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ അവസാന ഏകദിന മത്സരം വെള്ളിയാഴ്ച നടക്കും.