ടെസ്റ്റ് ക്രിക്കറ്റ് നാല് ദിവസമായി ചുരുക്കുന്നതിനെ സംബന്ധിച്ച് ഇപ്പോൾ ചർച്ച ചെയ്യുന്നത് ശരിയല്ലെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. 2023 മുതൽ നാല് ദിവസമുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരം ഐ.സി.സി നിർബന്ധമാക്കിയതിനെ പറ്റി പ്രതികരിക്കുകയായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ സൗരവ് ഗാംഗുലി.
ഐ.സി.സിയുടെ പ്രൊപോസൽ കണ്ടതിന് ശേഷം മാത്രം ഇതിനെ പറ്റി കൂടുതൽ പ്രതികരിക്കാമെന്നും സൗരവ് ഗാംഗുലി പറഞ്ഞു. നിലവിൽ 2023ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് മുതൽ ടെസ്റ്റ് മത്സരങ്ങൾ നിർബന്ധമായും നാല് ദിവസമാക്കാനാണ് ഇന്റർനാഷൻ ക്രിക്കറ്റ് കൗൺസിൽ ആലോചിക്കുന്നത്. മറ്റുള്ള മത്സരങ്ങൾക്ക് കൂടുതൽ ദിവസങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഐ.സി.സി ഇത്തരമൊരു നടപടിക്ക് ഒരുങ്ങുന്നത്.