മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി, സെപ്റ്റംബർ 9-ന് ദുബായിൽ ആരംഭിക്കുന്ന 2025-ലെ ഏഷ്യാ കപ്പിൽ ഇന്ത്യ കിരീടം നേടുമെന്ന് പ്രവചിച്ചു. ദുബായിലെ മികച്ച പിച്ചുകളിൽ ഇന്ത്യയെ തോൽപ്പിക്കുക എതിർ ടീമുകൾക്ക് വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഐപിഎലിന് ശേഷം അഞ്ച് ടെസ്റ്റ് മത്സരങ്ങൾ കളിച്ച ശേഷമാണ് ഇന്ത്യ ടൂർണമെന്റിനായി എത്തുന്നത്. ഇത് ടൂർണമെന്റിൽ ഇന്ത്യക്ക് മേൽക്കൈ നേടാൻ സഹായിക്കുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.
ഏഷ്യാ കപ്പിൽ ഗ്രൂപ്പ് എയിൽ ഇന്ത്യക്ക് ഒപ്പം യുഎഇ, പാകിസ്ഥാൻ, ഒമാൻ എന്നിവരാണ് കളിക്കുന്നത്. സെപ്റ്റംബർ 14-ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം ഏറെ നിർണായകമാണ്. ദുബായിലും അബുദാബിയിലുമായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. രണ്ട് ഗ്രൂപ്പുകളിലായി നാല് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. അതിൽ നിന്ന് സൂപ്പർ ഫോറിലേക്കും പിന്നീട് സെപ്റ്റംബർ 28-ന് ദുബായിൽ നടക്കുന്ന ഫൈനലിലേക്കും ടീമുകൾ മുന്നേറും.