ദിവസവും പതിനായിരം പേർക്ക് ഭക്ഷണം നൽകാൻ സൗരവ് ഗാംഗുലി

Staff Reporter

കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ വമ്പൻ സഹായവുമായി ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. നിലവിൽ കൊൽക്കത്തയിൽ കൊറോണ വൈറസ് ബാധ മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് ISKCON എന്ന സംഘടന 10000 പേർക്ക് ദിവസവും ഭക്ഷണം നൽകുന്നുണ്ട്.

ഇതിലേക്കാണ് സൗരവ് ഗാംഗുലി സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്. ഇത് പ്രകാരം ദിവസം 10000 പേർക്ക് ഭക്ഷണം നൽകുന്ന സംഘടനക്ക് 20000 പേർക്ക് ഭക്ഷണം നൽകാനാവും. ISKCON കൊൽക്കത്തയുടെ സെന്ററിൽ നേരിട്ട് എത്തിയാണ് സൗരവ് ഗാംഗുലി തന്റെ സഹായ വാഗ്ദാനം നൽകിയത്. നേരത്തെ സൗരവ് ഗാംഗുലി 20,000 കിലോഗ്രാം അരി ബേലൂർ മഠത്തിന് നൽകിയിരുന്നു.