പുക മഞ്ഞ് മൂടി ഡെൽഹി, ക്രിക്കറ്റ് ആരാധകർ ആശങ്കയിൽ

Jyotish

ഇന്ത്യ – ബംഗ്ലാദേശ് ടി20 മത്സരം ഇന്ന് നടക്കാനിരിക്കെ ഡെൽഹിയിലെ പുക മഞ്ഞ് ആശങ്കയുയർത്തുന്നു. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സ്ഥിതിക്ക് ഇന്ന് മത്സരം നടക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മാച്ച് റഫറിയും മത്സരത്തിലെ വിസിബിലിറ്റിയെ കുറിച്ച് ആശങ്കകൾ പ്രകടിപ്പിച്ച് കഴിഞ്ഞു.

അരുൺ ജെയ്റ്റിലി സ്റ്റേഡിയത്തിൽ കാഴ്ച്ചക്കുറവ് ഉണ്ടാകാനുള്ള സാധ്യതകൾ ബിസിസിഐയും തള്ളിക്കളയുന്നില്ല. ഓരോ മണിക്കൂറിലും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. 2017ൽ ശ്രീലങ്ക ടെസ്റ്റ് കളിച്ചപ്പോളും അന്തരീക്ഷ മലിനീകരണം രൂക്ഷമായിരുന്നു. ഒട്ടേറെ ശ്രീലങ്കൻ താരങ്ങൾ തങ്ങൾക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പിന്നീട് തൂറന്ന് പറഞ്ഞിരുന്നു.