സ്മിത്ത് തകർത്തു, പാകിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് വിജയം

- Advertisement -

പാകിസ്താനെതിരായ ട്വി20 പരമ്പരയിൽ ഓസ്ട്രേലിയക്ക് ആദ്യ വിജയം. ഇന്ന് നടന്ന ട്വി20 മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഓസ്ട്രേലിയ പാകിസ്താനെ പരാജയപ്പെടുത്തിയത്. 80 റൺസുമായി പുറത്താവാതെ നിന്ന സ്മിത്തിന്റെ പ്രകടനമാണ് ഓസ്ട്രേലിയൻ വിജയത്തിന് കരുത്തായത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 150-6 എന്ന നിലയിൽ ഇന്നിങ്സ് അവസാനിപ്പിച്ചിരുന്നു.

പാകിസ്ഥാനു വേണ്ടി അർദ്ധ സെഞ്ച്വറിയുമായി ബാബർ അസാം(50), ഇഫ്തിഖർ അഹമ്മദ്(62) എന്നിവർ മാത്രമാണ് തിളങ്ങിയത്. 151 വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 18.3 ഓവറിൽ തന്നെ വിജയ ലക്ഷ്യം കണ്ടു. 51 പന്തിൽ നിന്നായിരുന്നു സ്മിത് 80 റൺസ് നേടിയത്. 20 റൺസ് എടുത്ത വാർണർ, 21 റൺസ് എടുത്ത മക്ഡെർമോട് എന്നിവർ സ്മിതിന് മികച്ച പിന്തുണ നൽകി. ഓസ്ട്രേലിയയുടെ തുടർച്ചയായ ആറാം ട്വി20 വിജയമാണിത്. ഈ ജയത്തോടെ പരമ്പരയിൽ ഓസ്ട്രേലിയ 1-0ന് മുന്നിൽ എത്തി. ഇനി ഒരു മത്സരം കൂടെ ബാക്കിയുണ്ട്.

Advertisement