സ്മാളിംഗിനായി 15 മില്യൺ വാഗ്ദാനം ചെയ്ത് റോമ, നിരസിച്ച് യുണൈറ്റഡ്

- Advertisement -

ഇംഗ്ലീഷ് സെന്റർ ബാക്ക് ക്രിസ് സ്മാളിംഗിനെ സ്വന്തമാക്കാനുള്ള റോമൻ ശ്രമത്തിന് തിരിച്ചടി നേരിട്ടതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ റോമയിൽ ലോണടിസ്ഥാനത്തിൽ കളിക്കുന്ന സ്മാളിംഗിനെ സ്ഥിര കരാറിൽ സ്വന്തമാക്കാനായിരുന്നു റോമയുടെ ശ്രമം. 15 മില്യണോളം റോമ വാഗ്ദാനം ചെയ്തു എങ്കിലും യുണൈറ്റഡ് ഈ ഓഫർ നിരസിച്ചു.

ഒരു വർഷം നീണ്ട ലോൺ കരാറിന് ഇടയിൽ റോമയ്ക്ക് താരത്തെ സൈൻ ചെയ്യാനുള്ള വ്യവസ്ഥ കരാറിൽ ഉണ്ട്. എന്നാൽ തുകയിൽ ധാരണയാകാത്തതാണ് ഇപ്പോൾ പ്രശ്നം എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ പറയുന്നു. ചെറിയ കാലയളവിൽ തന്നെ റോമയിൽ മികച്ച പ്രാകടനം കാഴ്ചെവെച്ച് പ്രീതി സമ്പാദിക്കാൻ സ്മാളിങിനായി. കഴിഞ്ഞ മത്സരത്തിൽ റോമയ്ക്കായി തന്റെ ആദ്യ ഗോൾ നേടാനും സ്മാളിംഗിനായിരുന്നു.

Advertisement