ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരെയുള്ള ഏകദിന മത്സരത്തിന് മുന്നോടിയായി ഇന്ത്യക്ക് വൻ തിരിച്ചടി. പരിക്കിനെ തുടർന്ന് ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിനത്തിൽ മത്സരത്തിൽ നിന്ന് പുറത്ത്. നാളെ വഡോദരയിൽ വെച്ചാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം.
കാൽപാദത്തിലേറ്റ പൊട്ടലാണ് മന്ദനക്ക് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം വെസ്റ്റിൻഡീസ് പര്യടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിലും താരം ഉൾപ്പെടുമെന്ന് ഉറപ്പില്ല. പരിശീലനത്തിനിടെയാണ് മദനക്ക് പരിക്കേറ്റത്. അതെ സമയം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ മന്ദനക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. മന്ദനക്ക് പകരമായി പൂജ വസ്റ്റ്കാർ ടീമിൽ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്.