ശ്രീലങ്ക 531 ഓള്‍ഔട്ട്, ബംഗ്ലാദേശിന് ഒരു വിക്കറ്റ് നഷ്ടം

Sports Correspondent

ചട്ടോഗ്രാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ 55/1 എന്ന നിലയിൽ. 21 റൺസ് നേടിയ മഹമ്മുദുള്‍ ഹസൻ ജോയിയുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ലഹിരു കുമരയ്ക്കാണ് വിക്കറ്റ്. 28 റൺസ് നേടി സാക്കിര്‍ ഹസന്‍ ആണ് ക്രീസിലുള്ളത്. ഒപ്പം റൺ എടുക്കാതെ തൈജുള്‍ ഇസ്ലാമും.

നേരത്തെ ശ്രീലങ്കന്‍ നിരയിൽ ഒരു ബാറ്റ്സ്മാന്മാര്‍ക്കും ശതകം നേടാനാകാതെ പോയെങ്കിലും ടീം 531 റൺസ് നേടിയിരുന്നു. കമിന്‍ഡു മെന്‍ഡിസ് 92 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ കുശൽ മെന്‍ഡിസ് 93 റൺസ് നേടി.

ദിമുത് കരുണാരത്നേ(86), ധനന്‍ജയ ഡി സിൽവ (70), ദിനേശ് ചന്ദിമൽ (59), നിഷാന്‍ മധുഷങ്ക(57) എന്നിവരാണ് ലങ്കയുടെ മറ്റ് പ്രധാന സ്കോറര്‍മാര്‍.