നിധീഷിന് ഏഴു വിക്കറ്റ്, കേരളത്തിന് പഞ്ചാബിനെതിരെ ലീഡ്

- Advertisement -

രഞ്ജി ട്രോഫിയിൽ കേരളം പഞ്ചാബിനെതിരെ ആദ്യ ഇന്നിങ്സ് ലീഡ് നേടി. രണ്ടാം ദിവസം 2 വിക്കറ്റിന് 46 എന്ന നിലയിൽ കളിയാരംഭിച്ച പഞ്ചാബിനെ 218 റൺസിന് കേരളം എറിഞ്ഞിട്ടു. 9 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് കേരളം നേടി. കേരളത്തിന്റെ നിധീഷിന്റെ ബൗളിംഗ് ആണ് പഞ്ചാബിനെ തകർത്തത്. ഏഴു വിക്കറ്റാണ് കേരളത്തിന്റെ ഈ ബൗളർ നേടിയത്.

21 ഓവറിൽ 88 റൺസിനാണ് നിധീഷ് 7 വിക്കറ്റ് വീഴ്ത്തിയത്. ജലജ് സക്സേന, ജിജോ മോൻ എന്നിവർ ഒരോ വിക്കി വീതവും വീഴ്ത്തി. 71 റൺസുമായി ക്യാപ്റ്റൻ മന്ദീപ് സിംഗ് മാത്രമേ പഞ്ചാബ് നിരയിൽ പിടിച്ചു നിന്നുള്ളൂ. ഇനി രണ്ടാം ഇന്നിങ്സിൽ ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവെച്ചാൽ വിജയിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് കേരളം.

Advertisement