സൂര്യകുമാർ തന്നെ ടി20 റാങ്കിംഗിൽ മുന്നിൽ, ചരിത്രത്തിലെ ഏറ്റവും വലിയ പോയിന്റിന് അടുത്ത്

Newsroom

Suryakumaryadav

ഇന്ത്യൻ താരം സൂര്യകുമാർ യാദവ് ഐസിസി ടി 20 ഐ റാങ്കിംഗിൽ തന്റെ ആധിപത്യം തുടരുകയണ്. ഏറ്റവും പുതിയ ഐസിസി ടി20 ബാറ്റിങ് റാങ്കിംഗിലും സ്കൈ തന്നെയാണ് ഒന്നാമൻ. ഒപ്പം സൂര്യകുമാർ തന്റെ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗിലേക്കും ഉയർന്നു. ടി20 റാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാം റേറ്റിംഗ് പോയിന്റിലാണ് സ്കൈ ഇപ്പോൾ ഉള്ളത്‌.

സൂര്യകുമാർ

T20I ഫോർമാറ്റ് റാങ്കിംഗിൽ ഒരു ഇന്ത്യൻ ബാറ്ററുടെ എക്കാലത്തെയും ഉയർന്ന റേറ്റിംഗു കൂടിയാണ് ഇത്. എക്കാലത്തെയും ഉയർന്ന റേറ്റിംഗ് ഡേവിഡ് മലന്റെ പേരിലാണ്. അദ്ദേഹത്തിന് 915 പോയിന്റ് ആയിരുന്നു ഉണ്ടായിരുന്നത്. സൂര്യകുമാർ 910 പോയിന്റ് വരെ എത്തി. ന്യൂസിലൻഡിന് എതിരായ അവസാന ടി20യിൽ തിളങ്ങിയാൽ റെക്കോർഡ് നേട്ടം സ്കൈക്ക് സ്വന്തമാക്കാം. ന്യൂസിലൻഡിനെതിരായ ടി20 ഐ പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ 47 റൺസിന്റെ പിൻബലത്തിൽ ആയിരുന്നു 32-കാരൻ 910 റേറ്റിംഗിലെത്തിയത്.