ഗംഭീർ ആണ് തനിക്ക് സ്കൈ എന്ന് പേരിട്ടത് എന്ന് സൂര്യകുമാർ

Newsroom

Picsart 23 03 22 21 00 41 788
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറാണ് തന്റെ ‘സ്കൈ’ എന്ന വിളിപ്പേര് ആദ്യമായി വിളിച്ചത് ദ്ന്ന് വെളിപ്പെടുത്തി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഒരുക്കത്തിലുള്ള സൂര്യകുമാർ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു‌.

സ്കൈ

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കുമ്പോഴാണ് ഗംഭീർ ‘സ്കൈ’ എന്ന വിളിപ്പേര് ഉപയോഗിച്ചതെന്ന് ബിസിസിഐയോട് സംസാരിച്ച സൂര്യകുമാർ പറഞ്ഞു.

“ഞാൻ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിക്കുമ്പോൾ 2014/15 ൽ ആണ് ഈ പേര് വന്നത് ഞാൻ കരുതുന്നു. ഗൗതം ഗംഭീർ ഈ ഈ പേര് നൽകിയത്. സൂര്യകുമാർ യാദവ് എന്ന പേര് നീളമേറിയതാണ് എന്ന് കരുതിയതിനാലാണ് അദ്ദേഹം എന്നെ SKY എന്ന് വിളിച്ചു തുടങ്ങിയത്” സൂര്യകുമാർ പറഞ്ഞു.