ഇന്ത്യൻ ജേഴ്സിയിൽ വലിയ പ്രകടനങ്ങൾ കാഴ്ചവെക്കുന്ന സൂര്യകുമാറിനെ പ്രശംസിച്ച് എ ബി ഡി വില്ലിയേഴ്സ്. സൂര്യയെ ഓർത്ത് ഞാൻ വളരെ സന്തോഷവാനാണ്, അവൻ ഒരുപാട് ദൂരം മുന്നോട്ട് പോയെന്ന് ഞാൻ കരുതുന്നു. അവൻ കളിക്കുന്ന രീതി കാണുമ്പോൾ ഇത് പോലെ അദ്ദേഹം കളിക്കും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നും എ ബി ഡി പറഞ്ഞു.
അവൻ കരിയറിന്റെ തുടക്കത്തിൽ വളരെ യാഥാസ്ഥിതിക ഷോട്ടുകൾ മാത്രം കളിക്കുന്ന താരമായിരുന്നു ഇപ്പോൾ സൂര്യകുമാർ അങ്ങനെയുള്ള താരമേ അല്ല. ഇപ്പോൾ ബൗളർമാർക്ക് മേൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ അദ്ദേഹത്തിന് ആകുന്നു. അതിശയകരമാണ് അദ്ദേഹത്തിന്റെ പ്രകടനങ്ങൾ. സൂര്യകുമാറിന്, ശോഭനമായ ഭാവിയുമുണ്ട് എന്നും ഡിവില്ലിയേഴ്‌സ് പിടിഐയോട് പറഞ്ഞു
താനുമായി ആൾക്കാർ സ്കൈയെ താരതമ്യം ചെയ്യുന്നത് ശരിയാണ് എന്നും എന്നാൽ അവൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട കാര്യം അവന്റെ സ്ഥിരതയിലാണ് എന്ന് ഡി വില്ലിയേഴ്സ് പറഞ്ഞു. 5 മുതൽ 10 വർഷം വരെ അദ്ദേഹം ഇത് പോലെ കളിക്കേണ്ടി വരും. അങ്ങനെ ചെയ്താൽ അദ്ദേഹം ക്രിക്കറ്റിന്റെ സുവർണ്ണ പുസ്തകങ്ങളിൽ ഇടം കണ്ടെത്തും. എ ബി ഡി കൂട്ടിച്ചേർത്തു.