121/7 എന്ന സ്കോര്‍ മാത്രമാണ് നേടിയതെങ്കിലും ബംഗ്ലാദേശിനെ 67/5 എന്ന നിലയിലേക്ക് തള്ളിയിട്ടുവെങ്കിലും ഓസ്ട്രേലിയയ്ക്ക് നിരാശ. ബംഗ്ലാദേശിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 56 റൺസ് കൂട്ടുകെട്ട് ആണ് മത്സരം ആതിഥേയര്‍ക്ക് അനുകൂലമായി മാറ്റിയെടുത്തത്.
ഓസ്ട്രേലിയയെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ബംഗ്ലാദേശ് രണ്ട് മത്സരങ്ങളിൽ പരാജയപ്പെടുത്തുന്നത്. അഫിഫ് ഹൊസൈന്‍ 37 റൺസും നൂറുൽ ഹസന്‍ 22 റൺസും നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ഷാക്കിബ് അല്‍ ഹസന്‍ 26 റൺസും മഹേദി ഹസന്‍ 23 റൺസും നേടി.
അഫിഫ് ഹൊസൈനും നൂറുള്‍ ഹസനും ബൗണ്ടറികളുമായി ചേസിംഗ് മികച്ചതാക്കിയപ്പോള്‍ ബംഗ്ലാദേശ് 8 പന്ത് ബാക്കി നില്‍ക്കെ 5 വിക്കറ്റ് വിജയം നേടി. 18.4 ഓവറിലാണ് ബംഗ്ലാദേശിന്റെ പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയം.