മുന്‍ നിര പേസര്‍മാരായ സ്റ്റുവര്‍ട് ബ്രോഡ് ലോര്‍ഡ്സിൽ കളിക്കില്ലെന്നത് വ്യക്തമായതിന് പിന്നാലെ ജെയിംസ് ആന്‍ഡേഴ്സൺ കളിക്കുന്നതും സംശയത്തിലായ സാഹചര്യത്തിൽ ഇവരുടെ അഭാവം വലിയ നഷ്ടമാണെങ്കിലും ടീമിന്റെ സന്തുലിതാവസ്ഥയെ അത് തകര്‍ക്കില്ലെന്ന് പറഞ്ഞ് ജോണി ബൈര്‍സ്റ്റോ.
ഇരുവരും തമ്മിൽ 1000ലധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടിയിട്ടുള്ളതിനാൽ അവരുടെ അഭാവം വലിയ നഷ്ടമാണ്, എന്നാൽ രണ്ട് പുതിയ താരങ്ങള്‍ക്ക് അവിടെ അവസരം സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അത് ഏറ്റെടുക്കുവാന്‍ കെല്പുള്ള താരങ്ങള്‍ ഇംഗ്ലണ്ട് നിരയിലുണ്ടെന്നും മുമ്പും കണ്ടിട്ടുള്ള കാര്യമാണെന്നും ബൈര്‍സ്റ്റോ വ്യക്തമാക്കി.
ജോഫ്ര ആര്‍ച്ചര്‍, ഒല്ലി സ്റ്റോൺ, ക്രിസ് വോക്സ് എന്നിവരും ഇംഗ്ലണ്ട് പേസര്‍മാരിൽ പരിക്കിന്റെ പിടിയിലാണ്. മാര്‍ക്ക് വുഡ്, സാഖിബ് മഹമ്മൂദ് എന്നിവര്‍ക്കാവും നറുക്ക് വീഴുക. എന്നാൽ ഈ സ്ഥിതി ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കില്ലെന്നാണ് ഇംഗ്ലണ്ട് താരം ബൈര്‍സ്റ്റോയുടെ അഭിപ്രായം.
പരിക്കുകളും അസുഖവുമെല്ലാം ക്രിക്കറ്റിന്റെ ഭാഗമാണെന്നും തങ്ങളുടെ ടീമിന് അതിനെ അതിജീവിക്കുവാനുള്ള ശേഷിയുണ്ടെന്നും ബൈര്‍സ്റ്റോ വ്യക്തമാക്കി.