ഹകീം സിയെചിന് പരിക്ക്

20210812 123716

ചെൽസിയുടെ അറ്റാക്കിങ് താരം ഹകീം സിയെചിന് സീസൺ തുടക്കം നഷ്ടമാകും. ഇന്നലെ വിയ്യറയലിനെതിരായ സൂപ്പർ കപ്പ് മത്സരത്തിന് ഇടയിലാണ് സിയെചിന് പരിക്കേറ്റത്. 42ആം മിനുട്ടിൽ ഒരു ഹൈ ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഷോൾഡറിന് പരിക്കേറ്റ താരം ഉടൻ കലാം വിടുക ആയിരുന്നു. ഇന്നലെ ചെൽസിക്കായി ഗോളടിച്ച ശേഷമായിരുന്നു സിയെചിന് പരിക്കേറ്റത്. സിയെചിന്റെ പരിക്ക് സാരമുള്ളതാണ് എന്ന് ചെൽസി പരിശീലകൻ ടൂഹൽ മത്സര ശേഷം പറഞ്ഞു. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ താരം എത്ര കാലം പുറത്തിരിക്കും എന്ന് വ്യക്തമാവുകയുള്ളൂ. ഈ ശനിയാഴ്ച ക്രിസ്റ്റൽ പാലസിനെ നേരിട്ടു കൊണ്ട് പ്രീമിയർ ലീഗ് സീസൺ തുടങ്ങാൻ ഇരിക്കുകയാണ് ചെൽസി‌. ആദ്യ ആഴ്ചകളിൽ അവർക്ക് ഒപ്പം സിയെച് ഉണ്ടാകാൻ സാധ്യതയില്ല.

Previous articleമുന്‍ നിര പേസര്‍മാരുടെ അഭാവം ടീമിനെ തളര്‍ത്തില്ല – ജോണി ബൈര്‍സ്റ്റോ
Next articleഎലി സാബിയ ചെന്നൈയിൻ എഫ് സി വിട്ടു