സിറാജ് അടുത്ത മത്സരം കളിക്കുമെന്ന് ഉറപ്പില്ല, പക്ഷേ ഇന്ത്യയ്ക്ക് മികച്ച ബെഞ്ച് സ്ട്രെംഗ്സ്സ് ഉണ്ട് – കെഎൽ രാഹുല്‍

Sports Correspondent

Siraj

ജോഹാന്നസ്ബര്‍ഗിൽ ദക്ഷിണാഫ്രിക്കയോട് പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് വലിയ നഷ്ടം വന്നത് പേശിവലിവ് കാരണം പന്ത് എറിയാനാകാതെ പോയ മുഹമ്മദ് സിറാജിന്റെ സേവനം ആണ്. താരം അടുത്ത മത്സരത്തില്‍ കളിക്കാന്‍ സാധ്യത കുറവാണെന്നും ഹാംസ്ട്രിംഗ് പരിക്കിന് ശേഷം ഉടനെ ഒരു തിരിച്ചുവരവ് സാധ്യമല്ലെന്നുമാണ് മത്സരം ശേഷം ടീം ക്യാപ്റ്റന്‍ കെഎൽ രാഹുല്‍ വ്യക്തമാക്കിയത്.

എന്നാൽ ഇന്ത്യയുടെ ബെഞ്ച് സ്ട്രെംഗ്ത്ത് കരുത്തുറ്റതാണെന്നും ഇഷാന്ത് ശര്‍മ്മയും ഉമേഷ് യാദവും ഉള്ളതിനാൽ തന്നെ സിറാജിന് പകരം ടീമില്‍ അനുയോജ്യരായ താരങ്ങളുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.