ചരിത്രം!! എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ലോക ക്രിക്കറ്റിലെ പ്രായം കുറഞ്ഞ താരമായി ഗിൽ!!

Newsroom

20230201 205031

ഇന്ന് ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെ സെഞ്ച്വറി നേടിയ ഓപ്പണർ ശുഭ്മാൻ ഗിൽ തന്റെ കന്നി ടി20 ഐ സെഞ്ച്വറി ആണ് നേടിയത്. ഈ സെഞ്ച്വറിയോടെ 23കാരൻ ലോക ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി ഗിൽ മാറി. ബാബർ അസത്തിന്റെ റെക്കോർഡ് ആണ് ഗിൽ ഇന്ന് മറികടന്നത്.ഗില്ലിന് ഇന്ന് 22 വയസ്സും 146 ദിവസവും ആണ് പ്രായം. ബാബർ 22 വയസ്സും 182 ദിവസവും പ്രായം ഉള്ളപ്പോൾ ആയിരുന്നു ഈ നേട്ടത്തിൽ എത്തിയത്.

Shubhmangill

ഗിൽ ഇന്ന് 54 പന്തിലാണ് സെഞ്ച്വറി തികച്ചത്. 63 പന്തിൽ 126 റൺസുമായി ഇന്ത്യയുടെ ടി20യിലെ ടോപ് സ്കോററുമായി.ടി20യിൽ സെഞ്ച്വറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ താരമായി അദ്ദേഹം മാറി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, സുരേഷ് റെയ്‌ന, കെഎൽ രാഹുൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, വിരാട് കോഹ്‌ലി എന്നിവർ ആണ് ഇതിനു മുമ്പ് സെഞ്ച്വറി നേടിയത്.

സുരേഷ് റെയ്‌ന, രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്‌ലി എന്നിവർ മാത്രമാണ് ഗില്ലിനെ കൂടാതെ ഇന്ത്യയ്‌ക്കായി മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയിട്ടുള്ളത്.