താൻ വേഗം തിരിച്ചെത്തും എന്ന് ശ്രേയസ് അയ്യർ

Newsroom

പരിക്കേറ്റ് പുറത്തായ ഇന്ത്യൻ താരം ശ്രേയസ് അയ്യർ താൻ വേഗത്തിൽ തിരികെയെത്തും എന്ന് പറഞ്ഞു. തനിക്ക് പിന്തുണ നൽകിയവർക്ക് ട്വിറ്ററിലൂടെ നന്ദി അറിയിക്കുക ആയിരുന്നു ശ്രേയസ് അയ്യർ. താൻ എല്ലാ സന്ദേശങ്ങളും വായിക്കുകയാണ്. തന്റെ ഹൃദയത്തിൽ അടിത്തട്ടിൽ നിന്ന് എല്ലാവർക്കും നന്ദി പറയുന്നു എന്ന് ശ്രേയസ് പറഞ്ഞു. എത്രയും പെട്ടെന്ന് കളത്തിലേക്ക് തിരികെ വരാൻ ആണ് താൻ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

എത്ര വലിയ തിരിച്ചടിയാണോ അതിലേറെ കരുത്തോടെ താൻ മടങ്ങി വരും എന്ന് ശ്രേയസ് പറഞ്ഞു. ഇന്ത്യ ഇംഗ്ലണ്ട് ഏകദിന മത്സരത്തിനിടയിൽ ആയിരുന്നു ശ്രേയസിന് പരിക്കേറ്റത്‌. താരത്തിന് ഐ പി എല്ലിന്റെ ആദ്യ പകുതി അടക്കം നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ. ഷോൾഡർ ഡിസ്ലൊകേറ്റഡ് ആയാണ് മെഡിക്കൽ റിപ്പോർട്ട്.